കൊല്ലം: ‘ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’ സൗജന്യ ടെലി കൗണ്‍സിലിംഗ് സേവനവുമായി വിളക്കുടി പഞ്ചായത്ത്

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ടെലി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി വിളക്കുടി ഗ്രാമപഞ്ചായത്ത്. കോവിഡ് 19 ജനകീയ സന്നദ്ധ സേനയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സപ്പോര്‍ട്ട് വിങ്ങും ‘ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍’ ഇന്‍ഷ്യെറ്റീവുമായി സഹകരിച്ചാണ് സംവിധാനം. 75 വോളണ്ടിയര്‍മാരുടെ സേവനമാണ് ലഭ്യമാകുന്നത്. വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇവരുടെ നമ്പറുകള്‍ ഉള്‍പ്പെടുത്തി വാര്‍ഡ് മെമ്പര്‍മാര്‍ വഴി കൗണ്‍സിലിംഗ് സേവനം ആവശ്യമുള്ളവര്‍ക്ക് ലഭ്യമാകും. സഹായം ആവശ്യമുള്ളവര്‍ക്ക് 7736088834, 9744433773,  9633756252, 8129250158, 9995293845 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസര്‍ പറഞ്ഞു.

പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ ടി.പി.ആര്‍ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍ രണ്ട് ദിവസം മൊബൈല്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയാതായി സെക്രട്ടറി സുരേഷ് ബാബു അറിയിച്ചു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടയ്ക്കാമണ്‍ പട്ടികവര്‍ഗ്ഗ കോളനിയില്‍ പോസിറ്റീവായി വീടുകളില്‍ കഴിയാന്‍ സാഹചര്യമില്ലാത്തവരെ കുരിയോട്ടുമലയിലുള്ള ഡിസിസിയിലേക്ക് മാറ്റി.  പഞ്ചായത്തില്‍ മൊബൈല്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധന വ്യാപിപ്പിച്ചു. ജൂലൈ 7ന് ചെമ്പനരുവി, മുള്ളുമല ചെരുപ്പിട്ട കാവ് എന്നിവിടങ്ങളില്‍ പരിശോധന നടത്തുമെന്ന് പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം