തിരുവനന്തപുരം: ലൈഫ്: ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

തിരുവനന്തപുരം: ലൈഫ് മിഷനിൽ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ (നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എൻ.ഒ.സി) സഹിതം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ ഇ-മെയിൽ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്ന് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →