കൊല്ലം: അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം

കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ട്രേറ്റില്‍ നിലവില്‍ ഒഴിവുള്ള ഏഴ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ.
ബയോഡേറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂലൈ 10ന് വൈകിട്ട് അഞ്ചിനു മുന്‍പ്  aioprd2021@gmail.com  ഇമെയിലിലോ ഡയറക്ടര്‍, ഐ.ആന്റ് പി.ആര്‍.ഡി, സൗത്ത് ബ്ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001  വിലാസത്തിലോ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്-04712518586.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →