തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വാടക കുടിശിക വരുത്തിയ വ്യാപാരിയടെ കട കാലിയാക്കി എട്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയ കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിക്കുന്നു.
കെട്ടിട ഉടമക്കെതിരെ തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരിയുടെ കുടുംബം 2021 ജൂലൈ 2ന് വിതുര പോലീസ് സ്‌റ്റേഷനുമുമ്പില്‍ സത്യാഗ്രഹം അനുഷ്ടിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ജൂലൈ 2ന് രാവിലെ 10 ന് വ്യാപാരിയും കുടുംബാംഗങ്ങളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളോടൊപ്പം സത്യാഗ്രഹം അനുഷ്‌ടിക്കും. സംസ്ഥാന സെക്രട്ടറി എസ്‌എസ് മനോജ് സമരം ഉദ്‌ഘാടനം ചെയ്യും.