ഇടുക്കി: സിഎച്ച് ആര്‍ മേഖലയില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ സിപിഐ നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി.ആര്‍ ശശി ഉള്‍പ്പടെുളളവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അഞ്ചുടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടി കടത്തിയെന്നാണ് കേസ്. വി.ആര്‍.ശശി, സ്ഥലം ഉടമ മോഹനന്‍, മരം വെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരയാണ് കുമളി സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ കേസെടുത്തിരിക്കുന്നത്.
വി.ആര്‍.ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുളള ഏലമലക്കാടുകളില്‍ നിന്ന് മരം വെട്ടുന്നതി്‌ന് മുന്‍കൂര്‍ അനുമതി വേണം. .എന്നാല്‍ അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്‍ വെട്ടുകയായിരുന്നു. സംഭവത്തില്‍ അന്ന് കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മരം മുറിച്ചവരെയും പണിയായുധങ്ങളും തടികടത്താനുപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുളള അന്വേഷണം തുടരുകയാണെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം..

