പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ്

മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തും. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളിൽ നിന്ന് ചൈന ഇപ്പോഴും പിന്മാറാൻ തയാറായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം.

പാങ്ങോങ്ങിൽ നിന്ന് സേനകളെ ഇന്ത്യയും ചൈനയും പിൻവലിച്ചതിൽ പിന്നെ ഇതാദ്യമായാണ് രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുന്നത്.

Share
അഭിപ്രായം എഴുതാം