എറണാകുളം അങ്കമാലി സഭ ഭൂമി ഇടപാട്; ഭൂമി വിൽക്കാനാകില്ല, വത്തിക്കാൻ നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനം

കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. കമ്മിറ്റി യോ​ഗത്തിൽ ഭൂമി വിൽപന സംബന്ധിച്ച് തീരുമാനമായില്ല. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് തീരുമാനം. 

എറണാകുളം അങ്കമാലി അതിരൂപതയിലം ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വർഷങ്ങളായി നടക്കുന്നതാണ്. കർദ്ദിനാളിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നതടക്കമുള്ള പ്രതിഷേധങ്ങൾ നടന്നതാണ്. ഇതിനൊക്കെ തുടർച്ചയായി വിവിധ തരത്തിലുള്ള അന്വേഷണ കമ്മീഷനുകൾ വന്നു. ഭൂമി ഇടപാടിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് അടക്കം പരിശോധിച്ചുകൊണ്ടാണ് വത്തിക്കാൻ അന്തിമമായൊരു നിർദ്ദേശം അതിരൂപതയ്ക്ക് നൽകിയത്. നഷ്ടം എന്നുള്ളത് നികത്തേണ്ടതാണ്, പക്ഷേ അതിന്റെ പേരിൽ പരസ്യമായി ഇനി ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വൈദികരോ സഭയോ പോകാൻ എന്നാണ് വത്തിക്കാൻ പറയുന്നത്. കോട്ടപ്പടിയിലുള്ള ഭൂമി സിനഡ് പറയുന്ന വ്യക്തിക്ക് , അവർ പറയുന്ന വിലയ്ക്ക് വിൽക്കാനും ആ തുക ഉപയോ​ഗിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ നഷ്ടം നികത്താനുമാണ് വ്തതിക്കാൻ നൽകിയ കത്തിൽ നിർദ്ദേശിക്കുന്നത്. 

ഇത് ചർച്ച ചെയ്യാനാണ് ഇന്നലെ വൈകുന്നേരത്തോട് കൂടി ഫിനാൻസ് കമ്മിറ്റി യോ​ഗം ചേർന്നത്. ഈ യോ​ഗത്തിൽ പങ്കെടുത്ത മുഴുവൻ വൈദികരും തീരുമാനത്തെ എതിർത്തു. അതിരൂപ റിയൽ എസ്റ്റേറ്റ് പരിപാടിയിൽ പങ്ക് ചേരുന്നതിനാണ് തങ്ങൾ നേരത്തെയും എതിർപ്പ് അറിയിച്ചത്. അതുകൊണ്ട് ഇങ്ങനെ ഭൂമി വിറ്റ് നഷ്ടം നികത്തേണ്ടതില്ല എന്നാണ് വൈദികരുടെ നിലപാട്. 

Share
അഭിപ്രായം എഴുതാം