ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള 14 നേതാക്കളുമായി പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗം ആരംഭിച്ചു. മോദിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, അജിത് ഡോവല്‍, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരാണ് പങ്കെടുക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണം എന്നത് തന്നെയായിരിക്കും ഗുപ്കര്‍ സഖ്യത്തിന്റെ പ്രധാന ആവശ്യം. ആറു പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് മാത്രം പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ത്തും. എന്നാല്‍ പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ജമ്മു കശ്മീര്‍: സര്‍വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ആരംഭിച്ചു
