മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ അറസ്റ്റില്‍. മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇക്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. അന്തര്‍-സംസ്ഥാന മയക്കുമരുന്ന് വിതരണത്തില്‍ ഇക്ബാലിന് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. 2017ല്‍ വ്യവസായികളില്‍ നിന്നും പണം തട്ടിയെടുത്തതിന് ഇക്ബാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കേസ്, അനധികൃത നിര്‍മ്മാണ കേസ് എന്നിവയുമായി ബന്ധപ്പെട്ട് 2003 ല്‍ ഇയാളെ യുഎഇയില്‍ നിന്നും നാട് കടത്തിയിരുന്നു.