കേന്ദ്രത്തിന്റെ ഇന്ധനവില കൊളളക്കെതിരെ കട്ടപ്പനയില്‍ ചക്രസ്‌തംഭന സമരം

കട്ടപ്പന: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധനവിനെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 2021 ജൂണ്‍ 21 രാവിലെ 11 മണിക്ക്‌ കട്ടപ്പനയില്‍ ചക്രസ്‌തംഭന സംമരം നടന്നു. വാഹന ഉടമകളും തൊഴിലാളികളും ഉള്‍പ്പെടുന്ന മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ്‌ സ്‌തംഭന സമരത്തിന്‌ ആഹ്വാനം ചെയ്‌തിരുന്നത്‌. ബസ്‌, ലോറി, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ വാഹനങ്ങള്‍, സ്‌കൂട്ടര്‍, ബൈക്ക്‌ ടിപ്പര്‍, ജെസിബി തുടങ്ങിയ മുഴുവന്‍ വാഹനങ്ങളും സമരത്തില്‍ പങ്കുചേര്‍ന്നു.

രാവിലെ 11 മുതല്‍ 11. 15 വരെയുളള സമയത്ത്‌ വാഹനങ്ങള്‍ അപ്പോള്‍ എവിടെ എത്തിയോ അവിടെ നിര്‍ത്തിയിട്ട് റോഡില്‍ ഇറങ്ങി നിന്നായിരുന്നു പ്രതിഷേധം. ക്രൂഡോയിലിന്‌ വില കുറയുമ്പോള്‍ പെട്രോളിനും ഡീസലിനും വിലകുറക്കാതെ കേന്ദ്രം നികുതി കൂട്ടുന്നതിന്റെ ഫലമാണ്‌ വിലവര്‍ദ്ധനവിന്‌ കാരണം. മോദി അധികാരത്തില്‍ വന്നതിന് ശേഷം 307 ശതമാനം വര്‍ദ്ധനയണ്‌ രേഖപ്പെടുത്തിയത്‌. ഈ കൊളള അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സമരം.

കട്ടപ്പനയില്‍ നടന്ന സമരത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി വിആര്‍ സജി, സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി വി.ആര്‍ ശശി, കെപിസിസി സെക്രട്ടറി തോമസ്‌ രാജന്‍, കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ എംസി ബിജു, സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ.ആര്‍ ജനാര്‍ദ്ദനന്‍, ബാബുപൗലോസ്‌, സിപിഐ കട്ടപ്പന നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്‍കുട്ടി മുതുകളം, കിസാന്‍സഭ ജില്ലാ സെക്രട്ടറി ടിസി.കുര്യന്‍, ഇരട്ടയാര്‍ പഞ്ചായത്തംഗവും എ ഐഎസ്‌എഫ്‌ ജില്ലാ സെക്രട്ടറിയുമായ ആനന്ദ്‌ വിളയില്‍, സിപിഎം നേതാക്കളായ സോദരന്‍, ടോമി ജോര്‍ജ്‌ എസ്‌ ബിജു, എച്ച്‌എംടിഎ പ്രസിഡന്റ്‌ പികെ ഗോപി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രിയ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം