ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു

ഭുവനേശ്വര്‍: പ്രശസ്‌ത ഒഡിയ പിന്നണി ഗായിക തപു മിശ്ര (36) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 10ന്‌ തപുവിന്റെ പിതാവും കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. മെയ്‌ 19 മുതല്‍ തപുവും കോവിഡ്‌ ചികിത്സയിലായിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ കുലനന്ദന്‍ എന്ന ചിത്രത്തിലൂടെയാണ്‌ തപു ഓളിവുഡില്‍ അരങ്ങേറുന്നത്‌. 150 ഓളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. . ഒഡീഷ മുഖ്യമന്ത്രി നവീന്‍പട്‌നായ്‌ക്‌ അനുശോചനം അറിയിച്ചു.

Share
അഭിപ്രായം എഴുതാം