തൃശൂര്‍: തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഒരുക്കിയ പോലീസ് നായ്‌ക്കളുടെ അന്ത്യ വിശ്രമ കേന്ദ്രം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉദ്‌ഘാടനം ചെയ്‌തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്‌പ്പാര്‍ച്ചന ചെയ്‌താണ് ഡിജിപി അന്ത്യ വിശ്രമകേന്ദ്രം സമര്‍പ്പിച്ചത്. പോലീസ് നായ്‌ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ് പുതിയ സംവിധാനം.
പോലീസ് സര്‍വീസിലെ നായ്‌ക്കളുടെ ത്യാഗങ്ങള്‍,നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍, എന്നിവ ഇവിടെ പ്രത്യേകം രേഖപ്പടുത്തി സൂക്ഷക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയട്ടുണ്ട് പോലീസ് അക്കാദമി പരശീലന വിഭാഗം ഐജി പി വിജയന്‍ പങ്കെടുത്തു.
സേവനകാലാവധി പൂര്‍ത്തിയാക്കിയ നായ്‌ക്കളുടെ വിശ്ര കേന്ദ്രമാണ് വിശ്രാന്തി. 2019 മെയ് 29നാണ് വിശ്രാന്തി ആരംഭിച്ചത് . ഇപ്പോള്‍ 18 നായ്‌ക്കള്‍ ഇവിടെയുണ്ട് . നായ്‌ക്കള്‍ക്കായി നീന്തല്‍ക്കുളം, കളിസ്ഥലം, ടിവി കാണാനുളള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയില്‍ ഉണ്ട്.