തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറിയിലേക്ക് മോഷണക്കേസില്‍ പ്രതിയായ തടവുകാരന്‍ സംഭാവന ചെയ്‌തത് അരലക്ഷം രൂപയുടെ പുസ്‌തകങ്ങള്‍. അഞ്ചുവര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന ഒറ്റപ്പാലം സ്വദേശി സജീവനാണ് പുസ്‌തകങ്ങള്‍ സമ്മാനിച്ചത്. . ഇത്തവണത്തെ വായനാദിനം സജീവന് ആദരമൊരുക്കിയാണ് ജയിലധികൃതര്‍ ആചരിച്ചത്.
2020ല്‍ ജയിലിലെത്തിയ സജീവന്‍ കൂട്ടിന് തെരഞ്ഞെടുത്തത് ജയില്‍ ലൈബ്രറിയെ ആണ്. തടവുകാര്‍ ജയിലില്‍ ജോലി ചെയ്യണമെന്നതിനാല്‍ അറുപതിനടത്ത് പ്രായമുളള സജീവന് ഉദ്യോഗസ്ഥര്‍ നല്‍കിയത് ലൈബ്രറിയില്‍ ലൈബ്രറേറിയനെ സഹായിക്കുന്ന ജോലിയാണ്. ഇതെടൊപ്പം സജീവന്‍ അവിടത്തെ പതിനായിരത്തിലധികം പുസ്‌തകങ്ങള്‍ വായിച്ചുതീര്‍ക്കുകയും ചെയ്‌തു. ജോലിക്ക ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് മാറ്റിവച്ച തുകയാണ് വായനാ ദിനത്തില്‍ ലൈബ്രറിക്ക് സസമ്മാനിച്ചത്. സൂപ്രണ്ട് എ. സുരേഷ്, ജോ. സൂപ്രണ്ട് രവീന്ദ്രന്‍, വെല്‍ഫെയര്‍ ഓഭസര്‍ തോമസ് എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.