സി.ബി.എസ്.ഇ 12ാം ക്ലാസ് മാര്‍ക്ക് മാര്‍ഗരേഖ ഉപയോഗിക്കുന്നത് പരീക്ഷ എഴുതിയതിന് തുല്യമായി

ന്യൂഡല്‍ഹി: റദ്ദാക്കിയ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന മാര്‍ഗരേഖ വിദ്യാര്‍ഥി നേരിട്ടു പരീക്ഷ എഴുതിയാല്‍ കിട്ടുന്ന മാര്‍ക്കിനു സമാനം. 1929ല്‍ സി.ബി.എസ്.ഇ. നിലവില്‍ വന്നതിനു ശേഷം ഇത്തരമൊരു സാഹചര്യം ആദ്യമായാണെന്ന് എ.ജി. സുപ്രീംകോടതിയില്‍ വ്യക്തമാക്കി. 13 വിദഗ്ധരടങ്ങിയ സമിതിയാണ് ഈ മാര്‍ഗരേഖ തയാറാക്കിയത്. ഓരോ വിദ്യാര്‍ഥിയോടും നീതി പുലര്‍ത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഈ നിര്‍ദേശങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുകയാണെന്നു ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 18 സംസ്ഥാനങ്ങളില്‍ പരീക്ഷ റദ്ദാക്കിയിരുന്നു. ആറു സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജികള്‍ 21-നു പരിഗണിക്കും. കൂടുതല്‍ അഭിപ്രായങ്ങളുണ്ടെങ്കില്‍ അന്നു കേള്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

മൂല്യനിര്‍ണയം ഇങ്ങനെ

10ാം ക്ലാസ് ബോര്‍ഡ് പരീക്ഷ. വെയിറ്റേജ് 30%

  • ബോര്‍ഡ് പരീക്ഷയുടെ 80 മാര്‍ക്കിന്റെ 30% = 24
    80 മാര്‍ക്കും ലഭിച്ചെങ്കില്‍ 24 മാര്‍ക്ക്
    60 മാര്‍ക്കാണു കിട്ടിയതെങ്കില്‍ (60 / 80) * 24 = 18

മികച്ച മാര്‍ക്ക് ലഭിച്ച മൂന്നു പ്രധാന വിഷയങ്ങളാണു കണക്കിലെടുക്കുക. മൂന്നു പേപ്പറുകളുടെയും മാര്‍ക്ക് ഈ രീതിയില്‍ നിശ്ചയിക്കും.

11-ാം ക്ലാസ് വാര്‍ഷിക പരീക്ഷ വെയിറ്റേജ് 30%

  • മികച്ച മാര്‍ക്കുള്ള അഞ്ചു പ്രധാന വിഷയങ്ങള്‍.
  • ഓരോ വിഷയത്തിന്റെയും മാര്‍ക്ക് കണക്കാക്കുന്നത്
    10-ാം ക്ലാസ് മാതൃകയില്‍ത്തന്നെ 12-ാം ക്ലാസ്. വെയിറ്റേജ് 40 %
    കണക്കിലെടുക്കുന്നത് 11-ാം ക്ലാസില്‍ പരിഗണിച്ച അതേ അഞ്ചു വിഷയങ്ങളുടെ യൂണിറ്റ്, ടേം, പ്രീ ബോര്‍ഡ് പരീക്ഷകളുടെ തിയറി മാര്‍ക്ക്.
  • 80 മാര്‍ക്കിന്റെ 40 % = 32
  • 50 മാര്‍ക്കാണു ലഭിച്ചതെങ്കില്‍ (50 / 80) * 32 = 20.ഇതോടൊപ്പം പ്രാക്ടിക്കലിനു കിട്ടിയ മാര്‍ക്കും കണക്കിലെടുക്കും.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →