മലപ്പുറം: മരിച്ച അംഗങ്ങളുടെ പേരില്‍ റേഷന്‍ വിഹിതം കൈപ്പറ്റിയാല്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടി

മലപ്പുറം: ഏറനാട് താലൂക്കിലെ ചില റേഷന്‍ കാര്‍ഡുടമകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടുപോയ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്നും മാറ്റാതെ ഇപ്പോഴും അവരുടെ റേഷന്‍ വിഹിതം വാങ്ങുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്കിലെ എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ജോലി പുരോഗമിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഏറനാട് താലൂക്കില്‍ 700 റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുണ്ട്. താലൂക്കിലെ 176 റേഷന്‍ കടകളില്‍ 58 റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കാന്‍ ബാക്കിയുള്ളവര്‍ സപ്ലൈ ഓഫീസുമായി ബന്ധപ്പെടണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

Share
അഭിപ്രായം എഴുതാം