മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സൈനിക ഉദ്യോഗസ്ഥരുടെ അതിക്രമം

കോഴിക്കോട്‌: വെസ്‌റ്റ്‌ഹില്‍ മിലിറ്ററി ബാരക്കിന്‌ സമീപം കെട്ടിടങ്ങള്‍ നര്‍മിക്കാനും അറ്റകുറ്റ പണിക്കും മിലിറ്ററിയുടെ നിരാക്ഷേപ പത്രം വേണമെന്ന പ്രശ്‌നത്തില്‍ വാര്‍ത്ത ചെയ്യാനെത്തിയ മാതൃഭൂമി മാധ്യമ സംഘത്തിനു നേരെ സൈനീകോദ്യോഗസ്ഥരുടെ അതിക്രമം. വാര്‍ത്തയെടുക്കാനായി മിലിറ്ററി ബാരക്കിന്‌ സമീപത്തെ ഒരു വീട്ടിലെത്തിയതായിരുന്നു മാധ്യമ സംഘം. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രഫര്‍ സാജന്‍ വി. നമ്പ്യാര്‍,റിപ്പോര്‍ട്ടര്‍ അനുഷ ഗോവിന്ദ്‌, എന്നിവര്‍ക്കുനേരെ തട്ടിക്കയറിയ സൈനീക ഉദ്യോഗസ്ഥര്‍ ഫോട്ടോഗ്രഫറുടെ കഴുത്തിന്‌ പിടിക്കകുയും ടാഗ്‌ പിടിച്ചുവലിച്ചുപറിച്ച്‌ ഊരിയെടുക്കുകയും ചെയ്‌തു.

വീട്ടുകാരെയും വാര്‍ത്താ സംഘത്തിനൊപ്പമുണ്ടായിരുന്ന ഡിഫന്‍സ്‌ എന്‍ഒസി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ മൂന്നുഭാരവാഹികളേയും സൈനീകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ എംവി ശ്രേയാംകുമാര്‍ എംപി, കോഴിക്കോട്‌ മേയര്‍ ഡോ. ബീനാ ഫിലിപ്പ്‌ , മുന്‍എംഎല്‍എ എ.പ്രതീപ്‌ കുമാര്‍ ,അസി. കളക്ടര്‍ മുകുന്ദ്‌ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി സൈനീക ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷമാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.

2021 ജൂണ്‍ 15 ചൊവ്വാഴ്‌ച ഉച്ചക്ക്‌ 2.20 ഓടെയായിരുന്നു സംഭവം സൈനീക നടപടികള്‍ കാരണം വീട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുിച്ചറിയാനാണ്‌ മാതൃഭൂമി സംഘം എത്തിയത്‌. എന്നാല്‍ വീടിന്റെ ഗെയിറ്റിന്‌ മുന്നിലെത്തിയ സംഘത്തെ ഒരു സൈനികന്‍ തടയുകയായിരുന്നു. ഫോട്ടോയെടുത്തെന്നാരോപിച്ച്‌ ഇദ്ദേഹം തട്ടിക്കയറി. ഫോട്ടോ ഒന്നുമില്ലന്ന്‌ പറഞ്ഞ്‌ ഫോണ്‍ കാണിച്ചെങ്കിലും ഫോണ്‍ പരിശോധിക്കാതെ വിടില്ലെന്നായി,

അപ്പോഴേക്കും വീട്ടുകാരെത്തി ഗെയിറ്റ്‌ തുറന്നു. മാധ്യമ പ്രവര്‍ത്തകര്‍ അകത്തുകയറുമ്പോഴേക്കും ആറോളം സൈനികര്‍ കൂടി സ്ഥലത്തെത്തി. അപ്പോഴേക്കും ഡിഫന്‍സ്‌ എന്‍ഒസി കോ-ഓഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഷൈജു, കോ-ഓഡിനേറ്റര്‍ പ്രസാദ്‌ സ്‌നേഹ ,ജോയിന്റ് കണ്‍വീനര്‍ പ്രസാദ്‌ തയ്യില്‍ എന്നിവരും സ്ഥലത്തെത്തി. വീട്ടുടമക്ക്‌ അസുഖമാമെന്നറിഞ്ഞ്‌ എത്തിയതായിരുന്നു ഇവര്‍.

അനില്‍കുമാര്‍ എന്ന സൈനീകന്‍ അകത്തേക്ക്‌ കടന്ന ഫോട്ടോഗ്രഫറുടെ കഴുത്തിന്‌ കയറി പിടിക്കുകയായിരുന്നു. മാതൃഭൂമിയടെ ടാഗില്‍ പിടിച്ചു വലിച്ച്‌ ഗെയിറ്റിന്‌ പുത്തേക്കിറക്കി. ഇങ്ങോട്ടിറങ്ങടാ, നിന്നെ പുറംലോകം കാണിക്കാതിരിക്കാന്‍ എനിക്കറിയാം എന്ന്‌ ആക്രോശിച്ചായിരുന്നു പിടിച്ചുവലിച്ചത്‌. തുടര്‍ന്ന്‌ ടാഗ്‌ വലിച്ചൂരിയെടുത്തു. സാജന്‍ വീണ്ടും ഗെയിറ്റിനകത്തേക്ക് കയറിയതോടെ 50 ളം സൈനീകരെത്തി വീട്‌ വളഞ്ഞു. വലിയ ട്രക്കുകളും മറ്റും ഇറക്കി പ്രദേശത്തു നിന്ന്‌ പുറത്തേക്കുളള വഴി അടച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗെയിറ്റിന്‌ പുറത്തിറങ്ങാന്‍ ആവശ്യപ്പെ്‌ ചീത്ത വിളിച്ചുകൊണ്ടാമ്‌ സൈനിക സംഘം പുറത്ത്‌ നിലയുറപ്പിച്ചത്‌.

തുടര്‍ന്ന്‌ നടക്കാവ്‌ പോലിസ്‌ സ്ഥലത്തെത്തിയാണ്‌ മാധ്യമ പ്രവര്‍ത്തകരെയും കമ്മറ്റി ഭാരവാഹികളെയും പുറത്തെത്തിച്ചത്‌. സ്ഥലം കൌണ്‍സിലര്‍ സിഎസ്‌ സ്‌ത്യഭാമ, ബിജെപി ജില്ലാ പ്രസിഡന്‍ന്‍റ് വികെ സജീവന്‍ , സെന്‍റ് മൈക്കിള്‍ ഓള്‍ഡ്‌ ആര്‍സി ചര്‍ച്ച്‌ വികാരി ഔസേപ്പച്ചന്‍, പ്രസ്‌ക്ലബ്‌ പ്രസിഡന്‍റ് ഫിറോസ്‌ഖാന്‍ എന്നിവരും സ്ഥലത്തെത്തി. ഇതിനിടെ സത്യഭാമ സൈനീകര്‍ക്കനുകൂലമായി സംസാരിച്ചത്‌ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. ഡിഫന്‍സ്‌ എന്‍ഒസി കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികളും കൗണ്‍സിലറും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി.

Share
അഭിപ്രായം എഴുതാം