ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉടൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
നിലവിൽ സംസ്ഥാനങ്ങളുടെ പക്കൽ കേന്ദ്രം സൗജന്യമായി നൽകിയ 2.18 കോടി ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. രാജ്യവ്യാപക വാക്സിനേഷൻ പദ്ധതിയിൽ ഇതുവരെ 26,55,19,251 ഡോസ് വാക്സിൻ വിതരണം ചെയ്തതായും പാഴായപ്പോയതുൾപ്പെടെ 25,10,417 ഡോസ് വാക്സിൻ ആണ് ഉപയോഗിച്ചതെന്നും 17/06/21 വ്യാഴാഴ്ച കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ വാക്സിനേഷൻ ആരംഭിച്ചത്. ഘട്ടം ഘട്ടമായിരുന്നു വാക്സിൻ വിതരണം.

