കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് – 19 വൈറസിന്റെ ജനിതക വ്യതിയാനം തടയാൻ വാക്സിൻ ഡോസ് ഇടവേളകൾ പുനർവിചിന്തനം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗചി പറഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് 13/06/21 ശനിയാഴ്ച കേന്ദ്ര സർക്കാർ നിലപാട് വ്യകതമാക്കിയത്.

കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ നിലവിലെ 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ച വരെ ഇടവേള നീട്ടാനുള്ള തീരുമാനം മെയ് 13 ന് രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ഇന്ത്യയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി – നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് എടുത്തതായി നീതി ആയോഗ് അംഗം വി കെ പോൾ പറഞ്ഞു. രോഗപ്രതിരോധത്തിൽ കോവിഷീൽഡ് ഡോസ് ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ല. നീതി ആയോഗ് എടുത്ത തീരുമാനത്തെ നമുക്ക് മാനിക്കാം. കോവിഷീൽഡ് ഡോസ് വിടവ് കുറയ്ക്കുന്നതിന് ശാസ്ത്രീയ പഠനം ആവശ്യമാണ്, ”
അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം