കൊല്ലം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം കലാമത്സരങ്ങളില്‍ പങ്കെടുക്കാം

കൊല്ലം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ശരണബാല്യം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കലാമത്സരങ്ങളില്‍ ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. പ്രസംഗം, സ്ലോഗന്‍ തയ്യാറാക്കല്‍ എന്നിവയാണ് മത്സര ഇനങ്ങള്‍. പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍  (6 വയസ്സ് മുതല്‍ 12 വരെ) ‘ബാലവേല തടയാം എന്നിലൂടെ’ വിഷയത്തില്‍ മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോ ചിത്രീകരിച്ച് പേര്, വയസ്സ്, ക്ലാസ്, സ്‌കൂള്‍ സഹിതം 9400547228  നമ്പരില്‍ വാട്സാപ്പ് അയയ്ക്കണം. ‘കോവിഡും ബാലവേലയും’ വിഷയത്തില്‍ എ ഫോര്‍ സൈസ് പേപ്പറില്‍ സ്ലോഗന്‍ ഡിസൈന്‍ ചെയത് (12 മുതല്‍ 16 വരെ വയസുള്ളവര്‍) പേര്, വയസ് ക്ലാസ്സ്, സ്‌കൂള്‍ എന്നിവ സഹിതം 9400547228 നമ്പരില്‍ വാട്സാപ്പ് ചെയ്യണം. അവസാന തീയതി ജൂണ്‍ 17. ഫോണ്‍- 04742791597.

Share
അഭിപ്രായം എഴുതാം