കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ നീരിക്ഷണ ഉപകരണവുമായി ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി

പട്ന: കൃഷിയിടങ്ങളിലെ മൃഗങ്ങളെയും മോഷ്ടാക്കളെയും തടയുന്നതിന് ബിഹാര്‍ കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ ഫാം സര്‍വേലന്‍സ്-കം-അനിമല്‍ സ്‌കെയര്‍ വികസിപ്പിച്ച് ഐഐടി-ഖരഗ്പൂര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി. അജിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുടേതാണ് കണ്ടുപിടുത്തം. കൃഷിയിടത്തില്‍ മൃഗങ്ങളോ മോഷ്ടാക്കളോ കടന്നാല്‍ കര്‍ഷകരുടെ ഫോണുകളിലേക്ക് അപായ സന്ദേശം എത്തുന്ന തരത്തിലുള്ളതാണ് ഉപകരണം. കമ്പ്യൂട്ടറൈസ്ഡ് സെന്‍സറുകളും നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പെടുന്നതാണ് ഈ ഉപകരണം.ഭാഗല്‍പൂരിലെ ശ്യാംപൂരില്‍ താമസിക്കുന്ന അജിത് കുമാര്‍ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കര്‍ഷക സൗഹാര്‍ദ്ദപരമായ സ്റ്റാര്‍ട്ടപ്പ് ആശയമായ സ്റ്റെപ്പിപിഫൈയ്ക്ക് തുടക്കമിട്ടത്.ഈ ഉപകരണം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണ്, ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ പാനലുകള്‍ കൃഷിയിടത്തില്‍ തന്നെ സ്ഥാപിക്കാന്‍ കഴിയും. 15000 രൂപയാണ് ഇതിന്റെ വിലയെന്നും കുമാര്‍ പറഞ്ഞു. ലാലാപൂര്‍, ഭാദര്‍, കഹല്‍ഗാവ് എന്നിവിടങ്ങളിലെ നിരവധി കര്‍ഷകര്‍ ഉപകരണം ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം