മലിനജലത്തിലെ കൊവിഡിനെ തിരിച്ചറിയുന്ന ചെലവ് കുറഞ്ഞ സെന്‍സര്‍ വികസിപ്പിച്ച് ഇന്ത്യാ-യുകെ ശാസ്ത്രജ്ഞര്‍

ലണ്ടന്‍: മലിനജലത്തിലെ കൊവിഡിനെ തിരിച്ചറിയുന്ന ചെലവ് കുറഞ്ഞ സെന്‍സര്‍ വികസിപ്പിച്ച് ഇന്ത്യാ-യുകെ ശാസ്ത്രജ്ഞര്‍. ഒരു വലിയ പ്രദേശത്ത് രോഗം എത്രത്തോളം വ്യാപകമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് വ്യക്തമാവുന്നതിന് ഈ സെന്‍സര്‍ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സ്ട്രാത്ത്‌ക്ലൈഡ് യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, (ഐഐടി) ബോംബെ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്നാണ് സെന്‍സര്‍ വികസിപ്പിച്ചത്. പിസിആര്‍ ടെസ്റ്റുകള്‍ക്ക് ആവശ്യമായ വിലയേറിയ രാസവസ്തുക്കളുടെയും ലാബ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും ആവശ്യമില്ലാതെ, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ദരിദ്ര രാജ്യങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ സാധിക്കും. മുംബൈയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ജലത്തിലാണ് ഇതിന്റെ പരീക്ഷണം നടന്നത്.ഒരു മൈക്രോലിറ്ററിന് 10 പിക്കോഗ്രാം വരെ കുറഞ്ഞ സാന്ദ്രതയിലുള്ള ജനിതക വസ്തുക്കള്‍ കണ്ടെത്താന്‍ സെന്‍സറിന് കഴിഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം