റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന; പ്രതിഷേധ പരിപാടികളുമായി കോൺഗ്രസ്സ്

June 11, 2021 - 10:24 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് 11/06/21 വെള്ളിയാഴ്ചത്തെ വര്‍ദ്ധന. ഇതോടെ തിരുവനന്തപുരത്ത് പ്രട്രോളിന് 97.85, ഡീസലിന് 93.18 രൂപയിലുമെത്തി. കോഴിക്കോട് പെട്രോള്‍- 96.26, ഡീസല്‍- 91.74, കൊച്ചി പെട്രോള്‍- 95.96, ഡീസല്‍-91.43 എന്ന നിലയിലെത്തി.

സംസ്ഥാനത്ത് വില്‍പന നടത്തുന്ന പ്രീമിയം പെട്രോളിന്റെ വില നേരത്തെ നൂറ് രൂപ പിന്നിട്ടിരുന്നു. വില വര്‍ദ്ധനയില്‍ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും വില വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

അതേസമയം, ഇന്ധന വില വര്‍ദ്ധനയില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവല്ലയിലും നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂരിലും ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എം എം ഹസ്സന്‍ എന്നിവര്‍ തിരുവനന്തപുരത്തെ വിവിധ പെട്രോള്‍ പമ്പുകളിലും പ്രതിഷേധത്തില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *