റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരില്‍ വന്‍ വനംകൊളള

June 11, 2021 - 10:16 am

തൃശൂര്‍: തൃശൂര്‍ മേഖലയില്‍ വന്‍ മരം മുറി ന ടക്കുന്നതായി ആക്ഷേപം. . വടക്കാഞ്ചേരിയിലെ മച്ചാട്‌ റേഞ്ചിലാണ്‌ ഏറ്റവും കൂടുതല്‍ തേക്കും ഈട്ടിയും മുറിച്ചുമാറ്റിയിരിക്കുന്നത്‌. മച്ചാട്‌ വനത്തില്‍ മാത്രം 33 പാസുകള്‍ അനുവദിച്ചിരുന്നു. പാസിന്റെ മറവില്‍ അഞ്ഞൂറോളം മരങ്ങളാണ്‌ വെട്ടികടത്തിയതായി വനം വകുപ്പിന്റെ പ്രാഥമീക റിപ്പോര്‍ട്ട്‌. പുലാക്കോട്‌ മേഖലയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ മരം മുറിച്ചത്‌. ലാന്‍ഡ്‌ അസൈന്‍മെന്റ് പട്ടയമുളള ഭൂമിയിലും മരംമുറി നടന്നിട്ടുണ്ട്‌.

കടത്തിയ മരങ്ങള്‍ ഇനി കണ്ടെത്തുക എളുപ്പമല്ലെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. പിടിച്ചെടുത്ത തടികള്‍ എളനാട്‌ സ്‌റ്റേഷനിലും പരിസരത്തും ഇപ്പോഴും കിടക്കുകയാണ്‌. റവന്യൂ ഭൂമിയിലെ മരം മുറിക്കുളള പാസിന്റെ മറവില്‍ തൃശൂര്‍ ജില്ലയില്‍ നിന്ന്‌ കടത്തിയത്‌ 5 കോടിയിലേറെ വിലവരുന്ന ഈട്ടിത്തടികളെന്നാണ്‌ കണ്ടെത്ത്‌ല്‍. പരാതി വ്യാപകമായതോടെ രണ്ടുദിവസത്തിനുളളില്‍ 50 ഓളം കേസുകളാണ്‌ വനം വകുപ്പ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഉത്തരവ്‌ റദ്ദാക്കിയ ശേഷവും കഴിഞ്ഞ ഫെബ്രുവരി നാലിന്‌ മരങ്ങള്‍ കൊണ്ടുപോകാന്‍ വീണ്ടും പാസ്‌ നല്‍കിയത്‌ സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ്‌ റേഞ്ച്‌ ഓഫീസര്‍ കുഴഞ്ഞുവീണ്‌ മരിച്ചത്‌.

അന്വേഷണം നടക്കുന്നതിനിടെ അകമല പൂങ്ങോട്‌ പൊങ്ങണംകോട്‌ സറ്റേഷനുകള്‍ നിര്‍ത്തലാക്കിയത്‌ കേസുകള്‍ അട്ടിമറിക്കാനാമെന്നാണ്‌ വനസംരക്ഷക പ്രര്‍ത്തകരുടെ ആക്ഷേപം. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പുളള നിര്‍ദ്ദേശം ഇപ്പോള്‍ നടപ്പില്‍ വരുത്തുക മാത്രമാണ്‌ ചെയ്‌തതെന്നാണ്‌ തൃശൂര്‍ ഡിഎഫ്‌ഓയുടെ വിശദീകരണം. പരാതികള്‍ കിട്ടിയതോടെ ഓരോ റേഞ്ച്‌ കേന്ദ്രീകരിച്ചും വെവ്വേറെ കേസുകളാണ്‌ വനംവകുപ്പ രജിസ്റ്റര്‍ ചെയ്യുന്നത്‌. മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *