നാലു മാസമായ പെൺകുഞ്ഞിന്റെ പോരാട്ടം ജീവനുവേണ്ടി, പണത്തിനും ചികിത്സയ്ക്കുമായി നാട് കൈകോർക്കുന്നു

ഏലപ്പാറ : അപൂർവ്വ രോഗം പിടിപെട്ട് വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാലുമാസം പ്രായമുള്ള കുരുന്നു ജീവന്റെ രക്ഷയ്ക്കുവേണ്ടി ഒരു നാട് മുഴുവൻ കൈകോർക്കുന്നു. ഏലപ്പാറ പുത്തൻവീട്ടിൽ അജി – നിഷാ ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആദ്യ മോളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ് ഏലപ്പാറ നിവാസികൾ ഏറ്റെടുത്തിരിക്കുന്നത്.

തേയില തോട്ടം തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമായ ഇന്നത്തെ സാഹചര്യത്തിൽ തോട്ടം തൊഴിലാളിയായ അജി സ്വന്തം കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടി നല്ലവരായ നാട്ടുകാരുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ചികിത്സക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിനായി സാന്ത്വനം എന്നപേരിൽ ചികിത്സാസഹായ സമിതി രൂപീകരിച്ചിരിക്കുകയാണ് ഏലപ്പാറ നിവാസികൾ.

ഏലപ്പാറ അർബൻ എസ് എച്ച് ജി ഓഫീസിൽ ചേർന്ന സാന്ത്വനം എന്ന കൂട്ടായ്മയുടെ യോഗത്തിൽ കൺവീനറായി അഡ്വക്കറ്റ് കെ വിജയനും സെക്രട്ടറിയായി അജിത്ത് ദിവാകരനും എ ബി ജി എം ഡി മാത്യുജോൺ ട്രഷറർ ആയും ചുമതലയേറ്റുകൊണ്ട് സഹായ സമിതി രൂപീകരിച്ചു.

അതിനായി ഏലപ്പാറ ഗ്രാമീണ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 40385101088290.
IFSC :B0040385.

അന്വേഷണങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ :
9946431995.
9961154296.

Share
അഭിപ്രായം എഴുതാം