എറണാകുളം: അതിഥി തൊഴിലാളികളെ ചേർത്ത് നിർത്തി തൊഴിൽ വകുപ്പ്

എറണാകുളം: ലോക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന സർക്കാരിന്റെ ആശയം നടപ്പാക്കുകയാണ് ജില്ലയിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ. സിവിൽ സ്റ്റേഷൻ വളപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക്  ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) പി.എൻ. പുരുഷോത്തമൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ ലേബർ ഓഫീസർ പി.എം.ഫിറോസ് അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ടി.ജി.ബീനിഷ് കുമാർ, അബി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

ജില്ലയിൽ ഇതുവരെ 43790 തൊഴിലാളികൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.തൊഴിൽ വകുപ്പിന്റെ ഇടപെടൽ മൂലം ലോക്ക് ഡൗണിനിടയിൽ തൊഴിലാളികൾക് ആശ്വാസം പകരുന്നതാണ് തൊഴിൽ വകുപ്പിന്റെ നടപടി. ജില്ലാ ഭരണക്കൂടം, പഞ്ചായത്ത്‌, സപ്ലൈക്കോ എന്നിവരുടെ സഹകരണത്തോടെ ആണ് കിറ്റുകൾ വിതരണം ചെയുന്നത്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണവും, കിറ്റ് വിതരണവും തുടരുകയാണ് എന്ന് ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് അറിയിച്ചു. 66172 അതിഥി തൊഴിലാളികളുടെ വിവരശേഖരണം ആണ് പൂർത്തിയായിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം