പാറ്റ്ന: ബിഹാറിൽ പത്താം ക്ലാസും, പന്ത്രണ്ടാം ക്ലാസും പാസായവരെ ആരോഗ്യ പ്രവർത്തകരാക്കി മാറ്റാൻ സംസ്ഥാന സർക്കാറിന്റെ നീക്കം. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യേക തൊഴിൽ ശക്തിയായി ഇവരെ സജ്ജമാക്കുന്നതിന് അടിസ്ഥാന ആരോഗ്യപരിപാലന പരിശീലനം നൽകും. അടിസ്ഥാന ആരോഗ്യ സംരക്ഷണ, സാങ്കേതിക വിഭാഗങ്ങളിൽ പരിശീലനം നേടിയ യുവാക്കളെ പൊതു ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും തൊഴിൽ സേനയായി നിയോഗിക്കും.
പ്രധാനമന്ത്രി നൈപുണ്യ വികസന പദ്ധതി പ്രകാരം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പാസായ യുവാക്കൾക്കിടയിൽ ഒരു പ്രത്യേക തൊഴിൽ സേനയെ തയ്യാറാക്കാനുള്ള ആദ്യ നടപടിയാണ് ബീഹാറിലെ തൊഴിൽ വകുപ്പ് ആരംഭിച്ചത്.