എറണാകുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ അടുക്കളത്തോട്ടം പദ്ധതിയ്ക്ക് തുടക്കമായി

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾകളുടെ വീട്ടിൽ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഹോർട്ടികൾച്ചർ തെറാപ്പി വളരെയധികം ഗുണകരമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ലോക പരസ്ഥിതി ദിനമായ ജൂൺ 5 ന് സമഗ്ര ശിക്ഷ കേരളം കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്ന പധതിയ്ക്ക് തുടക്കം കുറിച്ചത്. കൃഷിഭവനുകളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ മറ്റു കുട്ടികളുടെ വീടുകളിലേക്കും അടുക്കളത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനം വ്യാപിപ്പിക്കും.  

ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എം മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റഷീദാ സലിം ടാബുകൾ വിതരണം ചെയ്തു. നെല്ലിക്കുഴി കൃഷിഭവനിലെ കൃഷി ഓഫീസർ ജിജി ജോബ് പരിസ്ഥിതി ദിന സന്ദേശം നൽകി. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ റഷീദ് പിഎസ്, സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിസ റാണി, ബി.ആർ.സി. കോ ഓർഡിനേറ്റർ പി. ജ്യോതിഷ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിജു ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം