പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതി അറസ്റ്റില്‍

വെഞ്ഞാറമൂട്‌: പന്ത്രണ്ട്‌കാരനെ പ്രകൃതിവരുദ്ധപീഡനത്തിനരയാക്കിയ പ്രതിയെ വെഞ്ഞാറമൂട്‌ പോലീസ്‌ അറസ്റ്റുചെയ്‌തു. പുല്ലാമ്പാറ മീന്‍മൂട്‌ നിസീമ മന്‍സിലില്‍ ഷഫീക്ക്‌(24) ആണ്‌ അറസ്റ്റിലായത്‌. മൂന്നുമാസം മുമ്പ്‌ പ്രതി 12 വയസുകാരനുമായി സൗഹൃദം സ്ഥാപിക്കുകയും തന്റെ വീട്ടില്‍ കൊണ്ടുപോയി പിഡിപ്പിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞ മാതാവ്‌ വാമനപുരം ഐസിഡിഎസ്‌ സൂപ്പര്‍വൈസറേയും മെഡിക്കല്‍ ഓഫീസറേയും വിവരം അറിയിക്കുകയും അവര്‍ ശിശുസംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വെഞ്ഞാറമൂട്‌ പോലീസില്‍ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അന്ന്‌ മുങ്ങിയ പ്രതിയെ കഴിഞ്ഞദിവസം പുല്ലാമ്പാറയില്‍ നിന്ന്‌ വെഞ്ഞാറമൂട്‌ സിഐ രതീഷ്‌, സബ്‌ഇന്‍സ്‌പെക്ടര്‍ സുജിത്‌ എസ്‌ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

Share
അഭിപ്രായം എഴുതാം