മാലി പ്രസിഡന്റിനെ മോചിപ്പിച്ചു

ബൊമാക്കോ: സൈനിക അട്ടിമറിയെത്തുടര്‍ന്നു തടവിലായ മാലിയുടെ ഇടക്കാല പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും മോചിപ്പിച്ചു. രാജ്യാന്തര തലത്തിലുണ്ടായ കനത്ത സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു ഇരുവരുടെയും മോചനം. ഒന്‍പത് മാസത്തിനിടെ രണ്ടാം തവണയാണ് മാലിയില്‍ സൈനിക അട്ടിമറി അരങ്ങേറുന്നത്.പ്രസിഡന്റ് ബാഹ് ഡാവ്, പ്രധാനമന്ത്രി മോക്ടാര്‍ ഒനേവു എന്നിവരെ പുലര്‍ച്ചെ പ്രാദേശിക സമയം 1.30 നു മോചിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇരുവരും വസതികളില്‍ മടങ്ങിയെത്തിയതായി ബന്ധുക്കളും സ്ഥിരീകരിച്ചു.കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിഡന്റ് ഇബ്രാഹിം ബൗബക്കര്‍ കെത്തയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. വ്യാപകമായ അഴിമതിയും രാജ്യത്തിന്റെ വടക്കുഭാഗത്ത് ശക്തമായ ജിഹാദി ഭീഷണിയെ നേരിടാന്‍ കഴിയാത്തതുമാണ് കെത്തയുടെ പതനത്തില്‍ കലാശിച്ചത്.

Share
അഭിപ്രായം എഴുതാം