കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പുനടത്തി കരീബിയന്‍ ദ്വീപിലേക്ക്‌ മുങ്ങിയ വിവാദ വജ്രവ്യാപാരി മേഹുല്‍ ചോക്‌സി പിടിയിലായി. കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കയില്‍ നിന്ന്‌ പ്രദേശിക പോലീസാണ്‌ ചോക്‌സിയെ അറസ്‌റ്റുചെയ്‌തത്‌. കരീിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന്‌ മേഹുല്‍ ചോക്‌സിയെ കാണായതായി അദ്ദേഹത്തിന്റെ അഭിഭാഷകനും കരീബിയന്‍ റോയല്‍ പോലീസും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ്‌ പിടിയിലായത്‌. വായ്‌പ്പാ തട്ടിപ്പ്‌, കളളപ്പണം വെളുപ്പിക്കല്‍ മുതലായവയാണ്‌ ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസുകള്‍. ചോക്‌സിയെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇന്റര്‍പോള്‍ ‘യെല്ലോ കോര്‍ണര്‍’ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഡൊമിനിക്കയില്‍ നിന്ന ചോക്‌സിയെ കണ്ടെത്തിയത്‌.

Share
അഭിപ്രായം എഴുതാം