ഹജ്ജ് തീര്‍ത്ഥാടനം; വിദേശികളുള്‍പ്പെടെ 60,000 പേര്‍ക്ക് അനുമതി

കൊവിഡ് ഭീഷണി തുരടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് മാത്രം അനുമതി. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.

ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും ഇത്തവണ അവസരം. ഇതില്‍ കേരളത്തില്‍ നിന്ന് എത്രപേര്‍ക്ക് അവസരം ലഭിക്കുമെന്ന് വ്യക്തമല്ല. ഹജ്ജ് കര്‍മ്മത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

ഹജ്ജ് ചെയ്യുന്നവര്‍ 18 നും 60നും ഇടയില്‍ പ്രായക്കാരും നല്ല ആരോഗ്യ ശേഷി ഉള്ളവരുമാകണം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്നീ നിബന്ധനയും മന്ത്രാലയം വെച്ചിട്ടുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →