സ്‌പുട്‌നിക്ക്‌ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

ന്യൂ ഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്‌പുട്‌നിക്കിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുളള പനാസിയാ ബയോടെക്‌ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ്‌ ഉദ്‌പ്പാദനം നടത്തുന്നത്‌. പ്രതിവര്‍ഷം 10 കോടി വാക്‌സിന്‍ നിര്‍മ്മിക്കുക എന്നതാണ്‌ ലക്ഷ്യം പനാസിയാ ബയോടെക്കില്‍ നിര്‍മ്മിക്കുന്ന സ്‌പുട്‌നിക്ക്‌ വാക്‌സിന്റെ ആദ്യബാച്ച്‌ റഷ്യിലേക്ക്‌ അയക്കും. വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഗമാലിയലിലെ ലാബില്‍ ഗുണമേന്മ പരിശോധനക്ക്‌ വിധേയമാക്കുന്നതിനായാണ്‌ ഭാഗമായാണ്‌ റഷ്യയിലേക്ക് അയക്കുന്നത്‌.

കോവാക്‌സിനും കോവിഷീല്‍ഡിനും പിന്നാലെ രാജ്യത്ത്‌ ഉപയോഗിക്കുന്നതിന്‌ അനുമതി ലഭിച്ച വാക്‌സിനാണ്‌ സ്‌പുട്‌നിക്ക്‌ V വാക്‌സിന്‍. നേരത്തെ റഷ്യയില്‍ നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്‌തിരുന്നു. രാജ്യത്ത്‌ വാക്‌സിന്‍ ഉദ്‌പ്പാദിപ്പിക്കുന്നതിലൂടെ വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം