രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ജൂണ്‍ നാലിന്‌

തിരുവനന്തപുരം : പുതിയ നിയമ സഭയുടെ ആദ്യ സമ്മേളനം 2021 മെയ്‌ 24 മുതല്‍ ജൂണ്‍ 14 വരെ ചേരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ ജൂണ്‍ നാലിന്‌ രാവിലെ 9 ന്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. വോട്ട്‌ഓണ്‍ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം മെയ്‌ 28ന്‌ രാവിലെ ഗവര്‍ണര്‍ നടത്തും.

കെഎന്‍ ബാലഗോപാലിന്റെ കന്നിബജറ്റാണ്‌ മെയ്‌ 9ന്‌ അവതരിപ്പിക്കുന്നത്‌. മുന്‍ ധനമന്ത്രി ടിഎം തോമസ്‌ ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട്‌ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാവും പുതിയ ബജറ്റ്‌ എന്നാണ്‌ സൂചനകള്‍. കോവിഡിനെ തുടര്‍ന്നുളള ധന പ്രതിസന്ധികള്‍ക്കിടയില്‍ അവതരിപ്പിക്കുന്ന ബജറ്റ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാവും. വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും, പെരുകുന്ന കടവും, കോവിഡ്‌ ഉണ്ടാക്കിയ ആഘാതവും തകര്‍ത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ്‌ പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം