സൗമ്യ ഇസ്രായേല്‍ ജനതയ്ക്ക് മാലാഖയെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍

കൊച്ചി: ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. 16/05/21 ഞായറാഴ്ച സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി.

സൗമ്യയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ നടന്നു. ശനിയാഴ്ച രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.

12/05/21 ചൊവ്വാഴ്ച്ചയാണ് ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.

Share
അഭിപ്രായം എഴുതാം