സത്യപ്രതിജ്ഞ വിർച്വലാകില്ല, സ്റ്റേഡിയത്തിൽ തന്നെ , ആളുകളെ കുറയ്ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്താന്‍ തീരുമാനം. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. സാമൂഹിക അകലം കൃത്യമായി പാലിക്കാനും തീരുമാനിച്ചു. 16/05/21ഞായറാഴ്ച ചേർന്ന സിപിഐഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.

സത്യപ്രതിഞ്ജാ ചടങ്ങ് വിര്‍ച്വലായി നടത്തണമെന്ന് നേരത്തെ ഐഎംഎ അടക്കം സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം വച്ചിരുന്നു. ഇത് കൊവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐഎംഎയുടെ അഭ്യര്‍ത്ഥന.

സത്യപ്രജ്ഞാ ചടങ്ങിന് തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Share
അഭിപ്രായം എഴുതാം