ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരണമടഞ്ഞു. കണ്ണൂര്‍ ചേലേരി വൈദ്യര്‍ കണ്ടിക്കുസമീപം കോമളവല്ലി(45) ആണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്.

ഭര്‍ത്താവ്: ഷാജി . സഹോദരങ്ങള്‍: ശ്രീധരന്‍, രജ്ഞിത്,സുരേശന്‍ ,ഓമന,വനജ, ശോഭ,സീത പരേതനായ പത്മനാഭന്‍. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.

Share
അഭിപ്രായം എഴുതാം