വയനാട്: ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം. എസ്.എസ്.എല്‍ സി, ഡിപ്പോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ a4dmohw@gmail.com എന്ന വിലാസത്തില്‍ മെയ് 17 ന് വൈകിട്ട് 5 ന് മുമ്പ് ലഭിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയില്‍ വാട്ട്‌സ്ആപ്പ് നമ്പര്‍ ചേര്‍ക്കണം. ഫോണ്‍04935240390