ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരത്തിലൊു വിശേഷണം അടിസ്ഥാന രഹിതമാണെന്നും ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വകഭേദം എന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം 12/05/21 ബുധനാഴ്ച അറിയിച്ചു.
ഡബ്ലുഎച്ച്ഒ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവിഡ് വൈറസ് B.1.617 ഇന്ത്യന്‍ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പേര് ചേര്‍ത്ത് ലോകാരോഗ്യ സംഘടന വൈറസിനെ വിശേഷിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടന സൗത്ത് വെസ്റ്റ് ഏഷ്യയും വ്യക്തമാക്കി. വൈറസിന്റെ ശാസ്ത്രീയ നാമമാണ് ഉപയോഗിക്കാറെന്നും എല്ലാവരും ഇത്തരത്തിലാണ് വൈറസിനെ വിശേഷിപ്പിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.