ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വാര്‍ഡുതല കോവിഡ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന  നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി. കട്ടപ്പന താലൂക്ക് ആശുപത്രി ഡോക്ടര്‍മാരുടെ  നേത്യത്വത്തിലുളള വിപലമായ മെഡിക്കല്‍ ടീം 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. താലൂക്ക് ആശുപത്രി 7 പഞ്ചായത്തുകളുടെ പരിധിയില്‍ നിന്നുളള രോഗികള്‍ക്കും സേവനം നല്കിവരുന്നു. പ്രതിരോധവാക്‌സിന്റെ കുറവ് മേഖലയില്‍ പ്രതിസന്ധി സ്യഷ്ടിച്ചിട്ടുണ്ട്. കട്ടപ്പന നഗരസഭ പരിതിയില്‍ 34 വാര്‍ഡുകളിലായി കൗണ്‍സിലര്‍മാരുടെ നേത്യത്വത്തില്‍ 10 അംഗങ്ങളുളള വാര്‍ഡുതല കോവിഡ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

7 അംഗങ്ങള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ്പ് ഡസ്‌ക്ക്  നഗരസഭയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു അംഗത്തിന് 5 വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണ് ചുമതല. ആംബുലന്‍സ് ഉള്‍പ്പെടെയുളള വാഹന ക്രമീകരണങ്ങള്‍ സജ്ജമായി കഴിഞ്ഞു. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററില്‍ 100 ബെഡും, അതില്‍ 10 ഓക്‌സിജന്‍ ബെഡുകളും ക്രമീകരിക്കാനാണ് തീരുമാനം. സ്റ്റാഫ് നേഴ്‌സുമാരുടെ ഇന്റര്‍വ്യൂ പൂര്‍ത്തിയായി. ഇതിന്റെ പ്രവര്‍ത്തനം 12-ാം തീയതി ആരംഭിക്കും. പോസ്റ്റീവായി ഹോം ക്വാറന്റയിന്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ മരുന്ന് ടെലിഫോണ്‍ കൗണ്‍സലിംഗ് സേവനങ്ങള്‍, ഹോം ക്വാറന്റയിന്‍  കഴിയുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നതിനു പുറമേ നഗരസഭയില്‍ നിന്നും 340 ഭക്ഷ്യകിറ്റുകള്‍  വിതരണത്തിനു സജ്ജമാക്കി.

കട്ടപ്പന ടൗണില്‍ അണുനശീകരണം നടത്താനും തീരുമാനിച്ചു. ലോക് ഡൗണ്‍ മൂലം പൊതു ജനങ്ങള്‍ക്ക് ആവശ്യായി വരുന്ന മെഡിക്കല്‍ അടിയന്തിര ആവശ്യങ്ങള്‍ക്കും വാര്‍ഡുതല സമിതിയേയോ, നഗരസഭ ഹെല്‍പ് ഡെസ്‌ക്കിനേയോ ജനങ്ങള്‍ക്ക് ബന്ധപ്പെടാം, പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളും സംഘടനകളും നഗരസഭ ഹെല്‍പ് ഡെസ്‌ക്കില്‍ പേരുവിവരങ്ങള്‍ നല്‍കണം. സന്നദ്ധ പ്രവര്‍ത്തര്‍ക്ക് ഐഡികാര്‍ഡ് നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയാണ് നഗരസഭ മാറ്റി വച്ചിരിക്കുന്നതെന്നും ബീന ജോബി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →