കോഴിക്കോട്: ഫൈബര്‍ തോണി: ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: ട്രോളിങ്  നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന്  ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 21 ന് ഉച്ച 3.30-നകം ബേപ്പൂര്‍ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം. കവറിനു പുറത്ത്  ‘2021 ട്രോളിങ്  നിരോധന കാലയളവില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിനുളള ക്വട്ടേഷന്‍ ‘ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.

Share
അഭിപ്രായം എഴുതാം