ചാത്തന്നൂരില്‍ എസ്.എന്‍ കോളേജിന് ബഹുനില കെട്ടിടം

കൊല്ലം: ചാത്തന്നൂര്‍ എസ്എന്‍ കോളേജിന് 5 കോടി രൂപ ചെലവില്‍ മൂന്നുനിലകളുളള അത്യാധുനിക കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.30,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടത്തില്‍ ക്ലാസുമുറികള്‍ക്കുപുറമേ ഹൈടെക് ലാബ്, ലൈബ്രറി, എന്നിവക്കുളള സൗകര്യങ്ങളും ഉണ്ടാവും. കൂടുതല്‍ ക്ലാസ്മുറികളും സൗകര്യങ്ങളും ഉണ്ടാകുന്നത് കോളേജിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഉയര്‍ന്ന അംഗീകാരങ്ങളും കൂടുതല്‍ കോഴ്‌സുകളും ലഭിക്കാന്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. 1981 ല്‍ ആരംഭിച്ച കോളേജില്‍ നിലവില്‍ 4 ബിരുദ കോഴ്‌സുകളും 3 പിജി കോഴ്‌സുകളും ഉണ്ട്.

ഉന്നത വിദ്യാഭ്യാസം നഗരങ്ങളില്‍ മാത്രം ഒതുങ്ങാതെ മെച്ചപ്പെട്ട സൗകര്യത്തോടെ ഗ്രാമങ്ങളിലും പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോളേജിന് എസ്എന്‍ട്രസ്റ്റ് കൂടുതല്‍ ഭൗതിക സൗകര്യം ഒരുക്കുന്നത്. നിലവില്‍ കശുവ ണ്ടി മേഖലയിലടക്കം പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ഏറെ പ്രയോജനപ്പെടുന്നുണ്ട്.

വെളളാപ്പളളി നടേശന്‍ എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി ആയതിനുശേഷം വാങ്ങിയ മൂന്നേക്കര്‍ സ്ഥലം അടക്കം 28 ഏക്കര്‍ ഭൂമിയാണ് ചാത്തന്നൂര്‍ എസ് എന്‍ കോളേജിനുളളത്. ഇതേ കോമ്പൗണ്ടില്‍ തന്നെ ഹയര്‍ സെക്കന്ററി സ്‌കൂളും വനിതാ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നു.

Share
അഭിപ്രായം എഴുതാം