റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയിലായതായി സൂചന

May 6, 2021 - 9:02 pm

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി ഗോവയില്‍ പിടിയിലായതായി വിവരം ലഭിച്ചു. ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ ആണ് പിടിയിലായത്.ഗോവയില്‍ ഒരുകോടി രൂപയുടെ കവര്‍ച്ച കേസിലാണ്ഇയാള്‍ പിടിയിലായത്. ഇതുസംബന്ധിച്ച് കേരള പോലീസിന് വിവരം കിട്ടി.

ഭീമാ ജ്വല്ലറി ഉടമ .ബി ഗോവിന്ദന്‍റെ കവടിയാറിലെ വസതിയിലാണ് കഴിഞ്ഞ ഏപ്രില്‍ 12 ന് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 60,000രൂപയുമാണ് മോഷണം പോയത്. അതീവ സുരക്ഷാമേഖലയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവല്‍ വളര്‍ത്തുനായ്ക്കളും ഉളള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ ചിത്രങ്ങള്‍ പോലീസ് നേരത്തേ പുറത്തുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *