മലപ്പുറം: മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ ജില്ലാ മീഡിയ സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്പി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വൈസ് ചെയര്‍മാനുമായാണ് സര്‍വ്വെലന്‍സ് ടീം രൂപീകരിച്ചത്. മാസ് മീഡിയ ഓഫീസര്‍, മലപ്പുറം നഗരസഭ അംഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി ഡിഎംഒ എന്നിവരാണ് അംഗങ്ങള്‍. വ്യാജവാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളും കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →