മാധ്യമ റിപ്പോർട്ടിംഗിൽ നിയന്ത്രണം പാടില്ലെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകാഭിപ്രായം

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുവേണ്ടി നിലകൊള്ളുന്നതിൽ   ഇന്ത്യൻ തെരഞ്ഞെടുപ്പു  കമ്മിഷൻ പ്രതിജ്ഞാ ബദ്ധമാണെന്ന്  മാധ്യമ  പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ  കമ്മിഷൻ  വ്യക്തമാക്കുന്നു.  മുൻകാലത്തെയും ഇപ്പോഴത്തെയും  എല്ലാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിലും രാജ്യത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിച്ച ക്രിയാത്മക പങ്കിനെ  കമ്മീഷൻ പൊതുവേയും,ഓരോ   അംഗങ്ങളും പ്രത്യേകമായും   അംഗീകരിക്കുന്നു.

 മാധ്യമ റിപ്പോർട്ടിംഗിൽ  ഏതെങ്കിലും  നിയന്ത്രണം ഏർപ്പെടുത്താൻ ബഹുമാനപെട്ട  സുപ്രീംകോടതിക്ക് മുൻപാകെ ഒരു അഭ്യർത്ഥനയും പാടില്ല  എന്നതിൽ   തിരഞ്ഞെടുപ്പ് കമ്മീഷന്  ഏകാഭിപ്രായമായിരുന്നു.
.തിരഞ്ഞെടുപ്പ് മാനേജ്മെന്റിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിലും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ പ്രക്രിയകളിലും,  പ്രതേകിച്ചും സുതാര്യമായ കവറേജ്, പ്രചാരണം, പോളിംഗ് സ്റ്റേഷൻ തലം മുതൽ വോട്ടെണ്ണൽ വരെയുള്ള സുതാര്യത ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങളുടെ പങ്ക് കമ്മീഷൻ പ്രത്യേകം അംഗീകരിക്കുന്നു, മാധ്യമസഹകരണത്തെ കുറിച്ച്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ഒരു സ്വാഭാവിക സഖ്യകക്ഷി എന്ന നിലയിലാണ്. അത്  ഇനിയും മാറ്റമില്ലാതെ തുടരുകയും ചെയ്യും 

Share
അഭിപ്രായം എഴുതാം