മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു.99 വയസായിരുന്നു. ചെന്നൈയില്‍ ഇളയ മകളുടെ വീട്ടില്‍ വച്ചായിരുന്നു ആന്ത്യം . സംസ്‌കാരം 2021 മെയ്മാസം 5-ാംതീയതി ഉച്ചക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും.

1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു വി.കല്യാണത്തിന്റെ ജനനം. 1944 മുതല്‍ 1948 വരെയാണ് ഇദ്ദേഹം മഹാത്മഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. 1948 ജനുവരി 30ന് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോള്‍ കല്യാണം മഹാത്മ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം