നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. 04/05/21 ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്.

ദൃശ്യം 2 ആണ് രഘു അഭിനയിച്ച അവസാന സിനിമ. ഏപ്രില്‍ 16 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം