വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു.
ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.
04/05/21 ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ചാരിറ്റി ഫൗണ്ടേഷന്‍ തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും ഇരുവരും പറഞ്ഞു.