റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

May 4, 2021 - 1:01 pm

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള ഏക മാര്‍ഗം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പാലിച്ചു വേണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതെന്നും രാഹുല്‍ 04/05/21 ചൊവ്വാഴ്ച പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ ഉദാസീനത നിഷ്‌ക്കളങ്കരായ മനുഷ്യരെ കൊല്ലുകയാണെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍, നിലവില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഏറ്റവും ഒടുവില്‍ മാത്രമേ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് രാജ്യം പോവുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *