പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിച്ച്​ തൃണമൂൽ കോൺ​ഗ്രസ്​

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിച്ച്​ തൃണമൂൽ കോൺ​ഗ്രസ്​. 205 സീറ്റുകളിലാണ്​ തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പി 84 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 148 സീറ്റുകൾ നേടിയാൽ ഭരണം ഉറപ്പിക്കാം. അതേസമയം നന്ദിഗ്രാമിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരി മുന്നേറുന്നത്​ മമത ബാനർജിക്ക്​ തിരിച്ചടിയാകും.

തമിഴ്​നാട്ടിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡി.എം.കെ മുന്നേറുകയാണ്​. 129 സീറ്റുകളിലാണ്​ ഡി.എം.കെയുടെ മുന്നേറ്റം. എൻ.ഡി.എയുടെ ഭാഗമായ എ.ഐ.എ.ഡി.എം.കെ 101 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​.

Share
അഭിപ്രായം എഴുതാം