മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 5,62,758 പേര്‍

മലപ്പുറം: ജില്ലയില്‍ ഇതുവരെ 5,62,758 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 4,87,071 പേര്‍ക്ക് ഒന്നാം ഡോസും 75,687 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

38,332 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 24,919 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 14,780 പേര്‍ക്ക് ഒന്നാം ഡോസും 13,996 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,545 പേര്‍ ആദ്യ ഘട്ട വാക്‌സിനും 11,078 പേര്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,00,414 പേര്‍ ആദ്യഘട്ട വാക്‌സിനും 25,694 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം